കൊട്ടാരക്കര വയയ്ക്കൽ സ്വസ്തി സ്വദേശിനിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
ഐഎഎസ് പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് നന്ദന തന്റെ ചുമതലയേൽക്കുന്നത്. ഇതിന്റെ ഭാഗമായി, തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരോടൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
സന്ദർശന വേളയിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന പ്രചോദനാത്മകമായ വാക്കുകളാണ് വിജയ് ഉദ്യോഗസ്ഥരോട് പങ്കുവെച്ചത്.
കൂടാതെ, ഡാനിയേൽ ഗോൾമാൻ രചിച്ച ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു. തനിക്ക് ലഭിച്ച കൂടിക്കാഴ്ച തികച്ചും ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് നന്ദന പ്രതികരിച്ചു.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

