ഉഡുപ്പിയിലെ വാടകവീട്ടിൽ യുവതിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മണിപ്പാൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി. കേസുമായി ബന്ധപ്പെട്ട് അങ്കോള ഖേനി സ്വദേശിനിയും മണിപ്പാലിൽ ജോലി ചെയ്യുന്നവളുമായ സുഷമ അന്നപ്പ നായിക്ക് (31) ആണ് അറസ്റ്റിലായത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്. ഈ മാസം 12ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യോഗിതയുടെ കൂടെ താമസിക്കുന്നവരാണ്, തലയ്ക്ക് പരുക്കേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിൽ യോഗിതയെ കണ്ടെത്തിയത്. ഈ സമയം യുവതി ധരിച്ചിരുന്ന സ്വർണമാലയും കമ്മലുകളും കാണാതായിരുന്നു.
സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ, സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുറ്റകൃത്യത്തിന് ശേഷം സംശയം ഒഴിവാക്കാനായി യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ പ്രതിയായ സുഷമയും സഹായിക്കാൻ എത്തിയിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
സാമ്പത്തിക പ്രയാസങ്ങൾ മൂലമാണ് മോഷണശ്രമത്തിനിടെ യോഗിതയെ ആക്രമിച്ചതെന്ന് പ്രതി കുറ്റം സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

