കീഴരിയൂർ കൊയ്ത്തുമ്മൽ ഭാഗത്തെ പുഴയോട് ചേർന്ന തുരുത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
പ്രദേശത്ത് വ്യാജമദ്യ നിർമ്മാണം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു നടപടി. ദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ച്, പുഴ നീന്തിക്കടന്നും ചതുപ്പുനിലങ്ങൾ പിന്നിട്ടുമാണ് ഉദ്യോഗസ്ഥർ തുരുത്തിലെത്തിയത്.
കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2800 ലിറ്റർ കോട (വാഷ്) എക്സൈസ് സംഘം സ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു.
നെല്യാടി പുഴയോടു ചേർന്നുള്ള തുരുത്തിലാണ് സംഘം അനധികൃതമായി മദ്യനിർമ്മാണ കേന്ദ്രം സജ്ജമാക്കിയിരുന്നത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫിസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.വിവേക്, കെ.വൈശാഖ്, സി.പി.ജിഷ്ണു, എം.കെ.അതുൽ രാഗ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

