തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തി സ്വദേശി ജി.പി. നന്ദന ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ ആദ്യ നിയമനം. പരിശീലനം പൂർത്തിയാക്കിയ പത്ത് ഐഎഎസ് ഉദ്യോഗസ്ഥരോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ച ശേഷമാണ് നന്ദന ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്ന് നന്ദന പ്രതികരിച്ചു. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’– ജോസഫ് വിജയ്യുടെ ഈ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന വിജയ്ക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രിയിൽ നിന്ന് വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2017-19 കാലയളവിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

