കാസർകോട് ജില്ലയിലെ ഗതാഗത മേഖലയിൽ നിർണായകമായ ചെർക്കള – കല്ലട്ക്ക അന്തർസംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് അനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് അടിയന്തരമായി ഈ തുക അനുവദിച്ചത്.
കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച സർക്കാർ നയപരമായ തീരുമാനങ്ങൾ ഉടൻ വരാനിരിക്കെയാണ് ഈ പദ്ധതിക്ക് മുൻഗണന നൽകി അനുമതി ലഭ്യമാക്കിയത്. കിഫ്ബി മുഖേന ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതികളുടെ അന്തിമതീരുമാനം ഈ മാസം 27-ന് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ സംബന്ധിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് വിശദമായ ധാരണ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനായി 29.83 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടികൾ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

