ഉഡുപ്പി ∙ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം ശ്രമം നടത്തുകയും പുറത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്ത മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ.
കാർക്കള കസബ ആനന്ദ നഗറിലെ കരിയാക്കള്ളു ഹരീഷ് ഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. കള്ളൻ വീട്ടിലേക്ക് കയറുന്നതു മുതൽ സ്കൂട്ടറുമായി പോകുന്നതുവരെയുള്ള ദൃശ്യങ്ങൾ ക്യാമറയിലുണ്ട്.
ഇയാളുടെ മുഖവും വ്യക്തമാണ്.
മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ, വീട്ടിലെ മുറികൾ മുഴുവൻ പരിശോധിച്ചെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്കൂട്ടറിന്റെ താക്കോൽ ലഭിച്ചു.
മുറ്റത്തെത്തി ലോക്ക് മാറ്റി അൽപദൂരം സ്കൂട്ടർ തള്ളിക്കൊണ്ടുപോകുകയായിരുന്നു. ഗൃഹനാഥന്റെ പരാതിയിൽ കാർക്കള പൊലീസ് അന്വേഷണം ആരംഭിച്ചു.
കള്ളന്റെ മുഖം ക്യാമറയിൽ വ്യക്തമായി പതിഞ്ഞതിനാൽ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

