തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ ലണ്ടൻ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ‘വി ദ് ലീഡേഴ്സ്’ നേതാവുമായ കെ.അണ്ണാമലൈ രംഗത്ത്. ‘‘യുകെ ഒരു ചത്ത സമ്പദ്വ്യവസ്ഥയാണ്.
വെറും 1% മാത്രം ജിഡിപി വളർച്ചയുള്ള രാജ്യം. അവിടെ നിക്ഷേപം നടത്തുന്നതൊക്കെ ഇന്ത്യൻ കമ്പനികളാണ്.
അത്തരമൊരു രാജ്യത്തേക്ക് ഇവിടെനിന്ന് വലിയ സംഘവുമായി വിജയ് പോയതിന്റെ അർഥമെന്താണ്?’’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 4.1 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ.
യുകെയുടേത് 3.4 ലക്ഷം കോടിയും. മഹീന്ദ്ര പോലുള്ള ഇന്ത്യൻ കമ്പനികളാണ് അവിടെ നിക്ഷേപം നടത്തുന്നത്.
വിദേശയാത്ര നടത്തുന്നതിന് പകരം ഇന്ത്യയിൽ നിന്നുതന്നെ നിക്ഷേപം നേടാൻ വിജയ് ശ്രമിക്കണം. മധുരയിലും കോയമ്പത്തൂരിലും അടക്കമുള്ള കമ്പനികൾക്ക് ഇൻസെന്റീവുകൾ നൽകണമെന്ന് കെ.അണ്ണാമലൈ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവന്നെന്ന് പറയുന്നത് ശുദ്ധനുണയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ‘‘നിലവിലെ കമ്പനികളെത്തന്നെ പുതിയ കമ്പനികളെന്ന് പറയുകയാണ് വിജയ് സർക്കാർ.
നിക്ഷേപം കൊണ്ടുവന്നെന്ന് പറയുന്നത് ശുദ്ധ കളവാണ്’’ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എൻ.നാഗേന്ദ്രൻ വിമർശിച്ചത്. എന്നാൽ, ലണ്ടൻ യാത്ര വിജയമായിരുന്നെന്ന് അവകാശപ്പെട്ട
വിജയ് സർക്കാർ 15,000 കോടിയുടെ നിക്ഷേപമെത്തുമെന്നും 10,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

