തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രദ്ധേയമായ കൂടിക്കാഴ്ച നടന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
ടി.കെ.ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്തു. പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടന്നത്.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും ഗോവിന്ദൻ അഭിവാദ്യം ചെയ്തു. സഗൗരവമായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയോടൊപ്പം എത്തിയ അദ്ദേഹം കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വസതിയിലെ മ്യൂസിയവും ഓർമചിത്രങ്ങളും സന്ദർശിക്കുകയും ചെയ്തു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശേഷം ഒരു സിപിഎം നേതാവിന്റെ വസതിയിൽ എത്തുന്ന ആദ്യ സംഭവമാണിത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ, പാർട്ടിയുടെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ എം.വി.ഗോവിന്ദന് പകരം പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹത്തിന്റെ തീരുമാനം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരുന്നു.
60 വർഷക്കാലം പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ കടുത്ത അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിച്ചും ബാനറുകൾ നീക്കം ചെയ്തും സംഘർഷങ്ങൾ അരങ്ങേറി. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തു.
അതേസമയം, “ടി.കെ. ഗോവിന്ദന് അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ഉള്ളതെന്ന്” സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് പ്രതികരിച്ചു.
“പാർട്ടിയിൽ അഴിച്ചുപണി നടത്തിയില്ലെങ്കിൽ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

