ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന നാലുചക്ര തട്ടുകട ഇന്ന് പ്രദേശവാസികൾക്ക് വെറുമൊരു കടയല്ല, മറിച്ച് സൗഹൃദങ്ങളുടെ സംഗമവേദിയാണ്.
കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തി കഴിഞ്ഞ 33 വർഷമായി ഈ ചെറിയ തട്ടുകടയിലൂടെ നാടിന് പകർന്നു നൽകുന്നത് ചായയും പലഹാരങ്ങളും മാത്രമല്ല, സ്നേഹം കൂടിയാണ്. തുടക്കകാലത്ത് മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന പ്രകാശൻ, ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് ഈ ചായക്കടയിലേക്ക് തിരിയുന്നത്.
കേവലമൊരു ഉപജീവന മാർഗ്ഗം എന്നതിലുപരി, മൂന്നരപ്പതിറ്റാണ്ടായി ഈ നാടിന്റെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഈ കട മാറിയിരിക്കുന്നു.
പണ്ടുകാലത്തെ അതേ തനിമയാർന്ന രുചിക്കൂട്ടിലാണ് ഇന്നും ഇവിടെ ചായയും പലഹാരങ്ങളും തയ്യാറാക്കുന്നത്. ഇവിടുത്തെ പരിപ്പുവടയുടെയും ഉള്ളിവടയുടെയും രുചി തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ചാലിശ്ശേരിയിൽ എത്തുന്നുണ്ട്.
പ്രകാശന്റെ സൗഹൃദപരമായ പെരുമാറ്റമാണ് ഉപഭോക്താക്കളെ ഇവിടേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. പാചകവാതക വിലവർധനയും പുതിയ ഭക്ഷണരീതികളും കച്ചവടത്തെ പരിമിതമായി ബാധിക്കുന്നുണ്ടെങ്കിലും, കട
തേടിയെത്തുന്നവരുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്ന് പ്രകാശൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

