കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’ സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിക്കുന്നു.
സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ നന്ദന, തന്റെ ബാച്ചിലെ പത്ത് സഹപ്രവർത്തകർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക ചുമതലയേൽക്കുന്നതിന് മുന്നോടിയായായിരുന്നു കൂടിക്കാഴ്ച.
സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന ഉപദേശം മുഖ്യമന്ത്രി നന്ദനയ്ക്കും സംഘത്തിനും നൽകി.
മുഖ്യമന്ത്രിയുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണെന്ന് നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകുകയും ചെയ്തു.
വളരെ ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്ചയെന്ന് നന്ദന പ്രതികരിച്ചു. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ നന്ദന, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

