കാസർകോട് ജില്ലയിലെ ഗതാഗത രംഗത്ത് ഏറെ നിർണായകമായ ചെർക്കള – കല്ലട്ക്ക പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 29.83 കോടി രൂപയുടെ കിഫ്ബി (KIIFB) ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്ന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്തുടനീളമുള്ള കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച സർക്കാർതല തീരുമാനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ്, ഈ പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.
നിലവിൽ ടെൻഡർ നടപടികൾ പൂർത്തിയായ കിഫ്ബി പദ്ധതികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഈ മാസം 27-ന് ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. 29.83 കോടി രൂപയുടെ പദ്ധതിയിലൂടെ ബിറ്റുമിൻ കോൺക്രീറ്റിംഗ് പ്രവൃത്തികളാണ് ലക്ഷ്യമിടുന്നത്.
മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടിയന്തരമായി അടച്ചില്ലെങ്കിൽ, ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാനും യാത്രക്കാർ വലിയ ദുരിതത്തിലാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

