ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സിഇഒ ടിം കുക്കിന് ഇനി പുതിയ പദവി. ഈ വർഷാവസാനത്തോടെ സിഇഒ സ്ഥാനമൊഴിയുന്ന 65കാരനായ ടിം, ഇനി എക്സിക്യൂട്ടീവ് ചെയർമാനാകും.
2021 മുതൽ കമ്പനിയിൽ ഹാർഡ്വെയർ എൻജിനിയറിങ് മേധാവിയായ ജോൺ ടെർണസ് പുതിയ സിഇഒയാകും. ആപ്പിളിൽ പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗത്തിൽ 25 വർഷമായി ശ്രദ്ധിക്കുന്നയാളുമാണ് 50കാരനായ ജോൺ ടെർണസ്.
ആപ്പിളിന്റെ പുതിയ ഡിവൈസായ ആപ്പിൾ എയറിന് പിന്നിൽ പ്രവർത്തിച്ച നിർണായക വ്യക്തികളിലൊരാളുമാണ് ടെർണസ്.
സെപ്റ്റംബർ ഒന്നിനാണ് അദ്ദേഹം സിഇഒ പദവി ഏറ്റെടുക്കുകയെന്ന് ആപ്പിൾ വ്യക്തമാക്കി. ടെർണസിൽ നിന്ന് ഹാർഡ്വെയർ എൻജിനിയറിങ് വിഭാഗത്തിന്റെ ചുമതല ടെർണസിന്റെ ഡെപ്യൂട്ടി ആയിരുന്ന ടോം മാരിയേബ് ഏറ്റെടുക്കും.
ജോണി സ്രൂജിയാണ് പുതിയ ചീഫ് ഹാർഡ്വെയർ ഓഫിസർ.
സിഇഒ പദവിയിൽ 15 വർഷം പൂർത്തിയാക്കിക്കൊണ്ടാണ് സെപ്റ്റംബറിൽ ടിം കുക്ക് ചെയർമാൻ സ്ഥാനത്തേക്ക് മാറുക. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ആപ്പിളിന്റെ ബന്ധം ശക്തമാക്കാനാകും ചെയർമാൻ പദവിയിൽ ടിം കുക്കിന്റെ ദൗത്യം.
ടിം കുക്കിന്റെ കീഴിൽ ആപ്പിളിന്റെ വിപണിമൂല്യം 350 ബില്യൻ ഡോളറിൽ നിന്ന് 4 ട്രില്യനായി കുതിച്ചുയർന്നിരുന്നു.
1000 ശതമാനത്തിലധികം വളർച്ച. വരുമാനം 2011ലെ 108 ബില്യനിൽ നിന്ന് പലമടങ്ങ് വർധിച്ച് 2025ൽ 416 ബില്യനിലുമെത്തി.
ആഗോളതലത്തിൽ ആപ്പിൾ സ്റ്റോറുകളുടെ എണ്ണം 500 കടന്നു. സിഇഒ എന്ന നിലയിൽ കഴിഞ്ഞവർഷം കുക്കിന്റെ വേതനം 74.6 മില്യൻ ആയിരുന്നു.
600 കോടിയിലധികം രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

