തിരുവനന്തപുരം: റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ് സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
യോഗതീരുമാനപ്രകാരം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് 20 ശതമാനം ബോണസും ഒപ്പം 10,000 രൂപ ഓണം അഡ്വാൻസും നൽകാൻ തീരുമാനിച്ചു. ആനുകൂല്യങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കാനാണ് തീരുമാനം.
ഇതിനുപുറമെ, വരാനിരിക്കുന്ന സെപ്റ്റംബർ രണ്ടാം വാരത്തിൽ തൊഴിൽ മന്ത്രി ആർ.പി.എൽ നേരിട്ട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങൾ അന്ന് നേരിട്ട് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രി യോഗത്തിൽ ഉറപ്പുനൽകി.
മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ അജയ പ്രസാദ് എം.എൽ.എ, സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടർ ടി. അശ്വിൻ കുമാർ എന്നിവർ പങ്കെടുത്തിരുന്നു.
കൂടാതെ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും ആർ.പി.എൽ മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു. യോഗത്തിൽ പങ്കെടുത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ നിരയിൽ എ.
രവികുമാർ, ഗോപാലകൃഷ്ണൻ, കുമാർ വേണു, എ. രമേഷ്, ഡെനിമോൻ, വിജയകുമാർ, സാബു എബ്രാഹാം (ഐ.എൻ.ടി.യു.സി), രമേശൻ, ടി.
രവീന്ദ്രൻ, ശരത്ത്, ഗോപൻ, ആർ. രമേശൻ, ടി.
അജയൻ (സി.ഐ.ടി.യു), വാസുദേവൻ, ശബരീനാഥൻ എസ്, ശിവകുമാർ ജി., ധർമലിംഗം, ചന്ദ്രകുമാർ (എ.ഐ.ടി.യു.സി), കെ. സന്തോഷ്, എ.
പ്രേംകുമാർ (ബി.എം.എസ്), ആർ. രാമചന്ദ്രൻ, ടി.
രാജ്കുമാർ, സി. മതിവാനൻ, അൻപരശൻ എ., എം.
നാസർഖാൻ (യു.ടി.യു.സി) എന്നിവരും ഏരൂർ സുഭാഷ്, ധർമശ്രീജി, പ്രദീപ്, ബി. സാരഥ് എന്നിവരും ഉൾപ്പെടുന്നു.
ആർ.പി.എൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ വിനോദ് എം., മാനേജർ സുധീർ രാവുണ്ണി, കുമരേശൻ എം, നന്ദകുമാർ, ആർ. ജയപ്രകാശ് തുടങ്ങിയവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

