കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങൾ വഴി ഗ്ലാമർ ലോകവും സാമ്പത്തിക ഭദ്രതയും വാഗ്ദാനം നൽകി യുവതികളെ കെണിയിലാക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ പരിപാടികൾ, ദുബായ് വീഡിയോ ഷൂട്ട്, വിദേശയാത്രകൾ, ആഡംബര ഹോട്ടലുകളിലെ താമസം എന്നിവയായിരുന്നു സംഘത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. റീലുകളിലൂടെയുള്ള പ്രലോഭനങ്ങളിലൂടെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തിലെ പ്രധാന സൂത്രധാരകർ എറണാകുളം സ്വദേശിയായ ഒരു ഗുണ്ടാസംഘാംഗവും സഹോദരിയുമാണ്. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതും ഇടപാടുകാർക്ക് കൈമാറുന്നതും സിന്ധുവാണ്.
സോഷ്യൽ മീഡിയ റീലുകൾ നിർമിച്ച് യുവതികളുമായി നേരിട്ട് ആശയവിനിമയം നടത്തി വലയിലാക്കുന്നത് അലീനയാണ്. കേസിൽ ഉൾപ്പെട്ട
മഞ്ജിമയുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ പ്രവർത്തനരീതി ഞെട്ടിക്കുന്നതാണ്.
സോഷ്യൽ മീഡിയ വഴി യുവതികളെ ആകർഷിച്ച ശേഷം മോഡലിങ് പരിശീലനവും വിദേശയാത്രയും വാഗ്ദാനം ചെയ്യുന്നു. വിദേശത്തെ ഹോട്ടലുകളിൽ എത്തിച്ച ശേഷം ഭക്ഷണത്തിലോ പാനീയങ്ങളിലോ ലഹരി വസ്തുക്കൾ കലർത്തി നൽകും.
യുവതികൾ അബോധാവസ്ഥയിലായാൽ അവരെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ഇവരെ ചൂഷണം ചെയ്യുന്നത്.
ഇത്തരത്തിൽ ഭീഷണി ഭയന്നാണ് പല ഇരകളും പരാതി നൽകാൻ പോലും മടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

