തൃശൂർ: യുവമന്ത്രി ഒ.ജെ. ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയവും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാകുന്നു.
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ജനീഷിന്റെ ഭൂരിപക്ഷമായ 8308 എന്ന സംഖ്യയും അദ്ദേഹത്തിന്റെ വാഹനത്തിന് ലഭിച്ച 10 എന്ന നമ്പറും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കായിക വകുപ്പിന്റെ ചുമതല ലഭിക്കുമെന്ന് അഭ്യൂഹങ്ങളുള്ള മന്ത്രിയുടെ വാഹനത്തിലെ 10 എന്ന നമ്പർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെയും ഫുട്ബോൾ താരം മെസ്സിയുടെയും ജഴ്സി നമ്പറുകളുമായി ചേർന്നുനിൽക്കുന്നതാണ്.
ഇക്കാര്യം താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും, ഭാര്യ ശ്രീലക്ഷ്മിയാണ് ഈ സാമ്യം ആദ്യം കണ്ടെത്തിയതെന്നും മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
സംസ്ഥാനത്തെ പുതിയ മന്ത്രിമാർക്ക് നിലവിൽ പുതിയ വാഹനങ്ങൾ അനുവദിച്ചിട്ടില്ല. മുൻ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് നിലവിലെ മന്ത്രിമാർക്കായി കൈമാറിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള വാഹനങ്ങൾ ആർക്കും നൽകിയിട്ടില്ല. പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയന് ഈ വാഹനങ്ങൾ തന്നെ നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ചത് വി.എൻ.
വാസവൻ ഉപയോഗിച്ചിരുന്ന വാഹനമാണ്. മുൻ സർക്കാർ അവസാനഘട്ടത്തിൽ വാങ്ങിയ വാഹനമാണിത്.
കേരളത്തിലെ മന്ത്രിമാരുടെ വാഹന ഉപയോഗത്തിൽ കാലങ്ങളായി വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാരും ഉപയോഗിച്ചിരുന്നത്.
എന്നാൽ 2004-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കായി മറ്റ് വാഹനങ്ങളും വാങ്ങിയിരുന്നു. പിന്നീട് ഇന്നോവ കാറുകളിലേക്ക് മന്ത്രിമാർ മാറി.
2016 മുതൽ ഇന്നോവ ക്രിസ്റ്റ മോഡലുകൾ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളായി. തുടർന്ന് 2022-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത നിറത്തിലുള്ള കിയ കാർണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

