കാസർകോട് ∙ ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനിൽ മത്സരിക്കാൻ എൻസിപി തയാറാകാത്തതിനാൽ ആ ഡിവിഷനിൽ കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സിപിഎം. ഇതോടെ ജില്ലാ പഞ്ചായത്തിലെ 2 ഡിവിഷനുകളിൽ അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനാർഥികളെ നിർത്തി തനിച്ചുമത്സരിക്കാൻ എൻസിപി നീക്കം. ധാരണ പ്രകാരം ജില്ലാ പഞ്ചായത്തിൽ മഞ്ചേശ്വരം ഡിവിഷനാണ് എൻസിപിക്കു നൽകിയതെന്ന് കൺവീനർ കെ.പി.സതീശ്ചന്ദ്രൻ വ്യക്തമാക്കി.
വിജയസാധ്യതയുള്ള പിലിക്കോട് ഡിവിഷനാണ് എൻസിപി ആവശ്യപ്പെട്ടത്.
എന്നാൽ കഴിഞ്ഞതവണ മത്സരിച്ച ജയിച്ച പിലിക്കോട് ഡിവിഷൻ ഇത്തവണയും ആർജെഡിക്കു നൽകിയതിനാൽ ഡിവിഷൻ നൽകാൻ സാധ്യമല്ലെന്നു എൽഡിഎഫ് നേതൃത്വം എൻസിപിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മഞ്ചേശ്വരം ഡിവിഷൻ നൽകിയത്.
മഞ്ചേശ്വരം ആദ്യം ഐഎൻഎല്ലിനു നൽകാനായിരുന്നു ആലോചിച്ചത്. ഇത് ഏറ്റെടുക്കാൻ ഐഎൻഎൽ നേതൃത്വം തയാറായില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഘടക കക്ഷിയായി എൻസിപിയെ പാടെ തഴഞ്ഞതിൽ പ്രവർത്തകരും നേതൃത്വവും പ്രതിഷേധത്തിലാണ്.
എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രിക സമർപ്പണത്തിൽ പോലും എൻസിപി നേതാക്കൾ ഇന്നലെ പങ്കെടുത്തില്ല.
ആവശ്യപ്പെട്ട ഡിവിഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തിൽ കുറ്റിക്കോൽ, പിലിക്കോട് ഡിവിഷനുകളിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലും പിലിക്കോട് ഡിവിഷനിലും സ്ഥാനാർഥികളെ നിർത്തുമെന്നു എൻസിപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പണത്തിൽ എൻസിപിക്കു പുറമേ ജനാധിപത്യ കേരള കോൺഗ്രസ്, ജെഡിഎസ് പ്രതിനിധികളും പങ്കെടുത്തില്ല. മഞ്ചേശ്വരം ഡിവിഷനിൽ വനിത സ്ഥാനാർഥിയെയാണ് സിപിഎം മത്സരിപ്പിക്കുന്നത്.
ഇതോടെ സിപിഎം ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്ന ഡിവിഷനുകളുടെ എണ്ണം 11 ആയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

