ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരൻ ചികിത്സ ലഭിക്കാതെ മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരണമടഞ്ഞത്.
അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ പൂർത്തിയാക്കി മടങ്ങുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ഫർസീൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന ഒരു കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവ്, എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്കാണ് വീണത്. അപകടത്തിന് പിന്നാലെ ഗുരുതര പരുക്കുകളോടെ 25 മിനിറ്റോളമാണ് ഫർസീൻ ചോരവാർന്ന് റോഡിൽ കിടന്നത്.
ഈ സമയമത്രയും അതുവഴി നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ആരുംതന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, ചിലർ ദയവില്ലാതെ അപകടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയാണ് ചെയ്തത്. തുടർന്ന് തൊഴിലാളികളും യാത്രാക്കാരും ചേർന്ന് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഏകദേശം അരമണിക്കൂറിനു ശേഷമാണ് ആംബുലൻസ് സ്ഥലത്തെത്തിയത്.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണക്കാരായ വാഹനം കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

