തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ വച്ച് കാറിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്നതായി പരാതി. പാലക്കാട് സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
യാത്രക്കാരുടെ കാറിന്റെ ചില്ല് തകർത്ത അക്രമികൾ, ഉള്ളിലുള്ളവർക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്ത ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ അക്രമികൾ സഞ്ചരിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ഇന്നോവ കാറിലാണെന്ന് പാലക്കാട് സ്വദേശികൾ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
ട്രേഡിംഗുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കൈവശം വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ഇവർ പോലീസിനോട് വിശദീകരിച്ചു.
ജനവാസമില്ലാത്ത വഴിയിലൂടെ എന്തിനാണ് ഇവർ കാർ ഓടിച്ചു വന്നതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കുഴൽപ്പണം തട്ടിയെടുക്കുന്ന സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

