സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ പ്രഥമ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ആരോഗ്യ മന്ത്രി കെ മുരളീധരൻ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ, രോഗനിരീക്ഷണം, ചികിത്സാ സൗകര്യങ്ങൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, ഉന്നതതല ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട
ജില്ലകളിലെ എംഎൽഎമാർ തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക സിറ്റിംഗ് നടക്കും.
ഇതിൽ പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ രംഗത്തെ വിദഗ്ധർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി കമ്മിറ്റി ആശയവിനിമയം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

