പെരുവന്താനം സെന്റ് ആന്റണീസ് കോളജും വണ്ടിപ്പെരിയാർ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണവും കരിയർ സെമിനാറും വണ്ടിപ്പെരിയാർ അസ്സംപ്ഷൻ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോളജ് പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ അസ്സംപ്ഷൻ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.
ടോണി റാഫേൽ മൂട്ടൂർ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഡിഎസ് ചെയർപേഴ്സൺ സുമ മനു യോഗത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഹിയാനത്ത്, ഗീത നേശമണി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പരിപാടിയിൽ പങ്കെടുത്ത നാലുന്നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
2026-ലെ നൂതന കോഴ്സുകളെക്കുറിച്ച് കരിയർ കൺസൾട്ടന്റ് ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ക്ലാസുകൾ നയിച്ചു.
വിദ്യാർഥികൾക്കായി സംഘടിപ്പിച്ച എആർ (AR), വിആർ (VR) എക്സിബിഷനും, ഏവിയേഷൻ, ഫാഷൻ ഡിസൈനിങ് വിഭാഗങ്ങളുടെ സ്റ്റാളുകളും പുതിയ അറിവുകൾ പകർന്നു നൽകി. കൂടാതെ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം ഒരുക്കിയ ഫുഡ് സ്റ്റാളും പരിപാടിക്ക് ആകർഷകമായി.
കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, നാൻസി ഡിക്രൂസ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി.ആർ, ബോബി കെ. മാത്യു, സജി സക്കറിയാസ്, ജിനു തോമസ്, അഞ്ജലി ആർ.
നായർ, മോനിഷ എം. മോഹനൻ, ജസ്റ്റിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

