പാലായിൽ അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. തുലാപ്പള്ളിക്ക് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമന സേന ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42), നെയ്യാറ്റിൻകര സ്വദേശി രാംലാൽ (41), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം (44), വാമനപുരം സ്വദേശി വി.ആർ അഭിലാഷ് (44), ചേർത്തല സ്വദേശി വി. അഭിലാഷ് (46) എന്നിവരും ഇടകടത്തി സ്വദേശിയായ ഫോറസ്റ്റ് ഓഫീസർ ഫ്രണ്ട് (58) എന്നിവർക്കുമാണ് പരുക്കേറ്റത്.
പമ്പ റൂട്ടിൽ വെച്ച് വാഹനം നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

