കോട്ടയം മണർകാട് ഇല്ലിവളവ് സ്വദേശിയായ ഷാജൻ ആണ് കെഎസ്ഇബി അധികൃതർക്ക് മുന്നിൽ പരാതിയുമായി രംഗത്തെത്തിയത്. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം കണ്ടുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ വൈദ്യുതി മുടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പോർച്ചുഗൽ – ഡിആർ കോംഗോ മത്സരം നടന്നുകൊണ്ടിരിക്കെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. മത്സരത്തിന്റെ നിർണായക നിമിഷങ്ങൾ കാണാൻ സാധിക്കാതെ വന്നതോടെയാണ് ഒരു കായിക പ്രേമി എന്ന നിലയിൽ താൻ അതൃപ്തി രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“ലോകകപ്പ് മത്സരങ്ങൾ പോലുള്ള രാജ്യാന്തര കായിക മാമാങ്കങ്ങൾ നടക്കുന്ന സമയങ്ങളിൽ കഴിയുന്നത്ര വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം. അത്യാവശ്യ അറ്റകുറ്റപ്പണികളോ വൈദ്യുതി നിയന്ത്രണങ്ങളോ ഉണ്ടെങ്കിൽ അവ പുലർച്ചെയോ പകൽ സമയങ്ങളിലോ ക്രമീകരിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും.” താനുൾപ്പെടെയുള്ള ആയിരക്കണക്കിന് കായികാസ്വാദകരുടെ വികാരമാണ് ഇതെന്നും, വരുംദിവസങ്ങളിലെങ്കിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി നടപടി സ്വീകരിക്കുമെന്നും ഷാജൻ പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

