കുമ്പള ∙ ഹോട്ടൽ പരിസരത്തുനിന്ന് കവർന്ന ബൈക്കുമായി രക്ഷപ്പെട്ട പ്രതി വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ പൊലീസിന്റെ പിടിയിലായി.
ബംബ്രാണയിലെ രവിയാണ് (ഡബ്ബ രവി 43) കുമ്പള പൊലീസിന്റെ പിടിയിലായത്.
കഞ്ചിക്കട്ട സ്വദേശി അജിത് കുമാറിന്റെ ബൈക്കാണ് കവർന്നത്.
കവർച്ചയ്ക്ക് ശേഷം ഒളിവിലായിരുന്ന രവിക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച ബൈക്കിൽ പ്രതി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
ഇത് കേസന്വേഷണത്തിൽ നിർണായകമായി.
ഒളിവിലിരിക്കെ വാഹനാപകടത്തിൽ പരുക്കേറ്റ രവിയെ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. ചികിത്സ തേടി എത്തിയ പ്രതിയെ ആശുപത്രിയിൽ വച്ചുതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിലെ പൊലീസ് സെല്ലിൽ കാവലിൽ ചികിത്സയിലാണ് പ്രതി. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ട
ശേഷം ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് ചോദ്യംചെയ്യലിലേക്ക് കടക്കുമെന്ന് കുമ്പള എസ്ഐ അനന്തകൃഷ്ണൻ ആർ. മേനോൻ അറിയിച്ചു.
മോഷ്ടിച്ച ബൈക്ക് കണ്ടെത്താനുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

