നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി നടി മഞ്ജു പിള്ള രംഗത്ത്. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയ താരം, സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.
ഹെൽമറ്റ് ധരിക്കാതെ ഒരു വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചത് തെറ്റാണെന്നാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും, എന്നാൽ രാത്രി യാത്ര ചെയ്തതാണ് തെറ്റെന്ന തരത്തിൽ ചിലർ ഇത് പ്രചരിപ്പിക്കുകയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. നെടുമ്പാശേരി അപകടത്തെക്കുറിച്ച് സംസാരിച്ച പ്രസക്തഭാഗം ദയ സുജിത്തിനൊപ്പം ചേർന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
“ഇതാണ് ഞാൻ പറഞ്ഞത്. ഇത് ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
ദയവു ചെയ്ത് കാര്യങ്ങൾ വളച്ചൊടിക്കരുത്. താങ്ക് യൂ” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ മഞ്ജു പിള്ള പറയുന്നതിങ്ങനെ: ”രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് ഒരു മുസ്ലീം യുവാവുമൊത്ത് യാത്ര ചെയ്തു എന്ന ചോദ്യത്തിനെ വിവരമില്ലായ്മ എന്ന് പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണത്.
എന്നാൽ മൂന്നുപേർ ഒരുമിച്ച് പോയത് ഒരിക്കലും ന്യായീകരിക്കുകയുമില്ല. ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ അതും തെറ്റാണ്.
പക്ഷേ അവിടെ ഹിന്ദു- മുസ്ലീം എന്ന ചോദ്യമെന്തിനാണ്. അന്യമതസ്ഥനായ ഒരു പയ്യന്റെ കൂടെ എന്തിന് ട്രാവൽ ചെയ്തുവെന്നല്ല ചോദിക്കേണ്ടത്, മറിച്ച് മൂന്ന് കുട്ടികൾ ഒരുമിച്ച് എന്തിന് ട്രാവൽ ചെയ്തു എന്നതാണ്.
രാത്രി എന്തിന് ട്രാവൽ ചെയ്തു എന്നുമല്ല. മൂന്നുപേരും ഒരുമിച്ച് എന്തിന് ഹൈവേയിൽ യാത്ര ചെയ്തുവെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.
രണ്ട് പെൺകുട്ടികൾ അന്യമതസ്ഥനൊപ്പം അസമയത്ത് എന്തിന് യാത്ര ചെയ്തുവെന്നത് വളരെ തെറ്റായ ചോദ്യമാണ്. രാത്രിയിൽ ഹെൽമറ്റില്ലാതെ മൂന്നുപേർ ഒരു ബൈക്കിൽ യാത്ര ചെയ്യാൻ പാടില്ല എന്നതാണ് നിയമം”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

