രക്താർബുദ ബാധിതയായ നിർധന കുടുംബത്തിലെ പെൺകുട്ടി അടിയന്തര മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കനിവ തേടുന്നു. കടയ്ക്കാവൂർ കല്ലുവിള വീട്ടിൽ എസ്.ബൈജു – എ.മിനിമോൾ ദമ്പതികളുടെ ഇളയ മകളായ എം.അനശ്വര (13) ആണ് ചികിത്സാ സഹായം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആർസിസിയിലേക്ക് മാറ്റുകയുണ്ടായി.
എന്നാൽ മരുന്നുകൾ വഴി രോഗം നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ മാസം വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ വിപുലമായ പരിശോധനകൾക്ക് ഒടുവിലാണ് ഡോക്ടർമാർ അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.
വലിയൊരു തുകയാണ് ശസ്ത്രക്രിയയ്ക്കായി ആവശ്യമായി വരുന്നത്. ഇത് കണ്ടെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം.
കൂലിപ്പണിക്കാരനായ എസ്.ബൈജുവിന്റെ തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബത്തിന്റെജീവതം മുന്നോട്ടുപോകുന്നത്. കുട്ടിയുടെ അമ്മ എ.മിനിമോൾക്ക് ജോലിയൊന്നുമില്ല.
മാത്രമല്ല, നട്ടെല്ലിനു രോഗബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ 8 വർഷമായി ശരീരം തളർന്ന് കിടപ്പിലാണ് മിനിമോൾ. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ തുടർച്ചയായി പോകേണ്ടി വരുന്നതിനാൽ നിലവിൽ ബൈജുവിനും സ്ഥിരമായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.
നിലവിൽ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ കണക്കിലെടുത്ത് ചികിത്സാ സഹായത്തിനായി എസ്.ബൈജുവിന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കടയ്ക്കാവൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
യുപിഐ അക്കൗണ്ട് ബൈജുവിന്റെ ഭാര്യ മിനിമോളുടെ പേരിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

