കൊല്ലം ശ്രീനാരായണ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 27 എ & ബി എന്നിവയുടെ നേതൃത്വത്തിൽ കോളേജ് ക്യാമ്പസിൽ കൃഷി ചെയ്ത ബന്ദിപ്പൂക്കൾ വിളവെടുപ്പ് നടത്തി. ക്യാമ്പസിനുള്ളിൽ എട്ട് സെന്റ് സ്ഥലത്താണ് പൂ കൃഷി വിജയകരമായി നടപ്പിലാക്കിയത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.
എസ്. ലൈജു വിളവെടുപ്പ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികളിൽ കാർഷിക സംസ്കൃതി വളർത്തുന്നതിനും പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എൻ.എസ്.എസ് യൂണിറ്റ് ഇത്തരത്തിലുള്ള മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടത്. പരിപാടികൾക്ക് എൻ.എസ്.എസ് വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരായ പി.
ജെ. അർച്ചന, ഡോ.
ശ്രുതി എന്നിവരും നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

