തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട
എ പത്മകുമാറിനെതിരെ പാർട്ടി സ്വീകരിച്ചത് സസ്പെൻഷൻ നടപടി മാത്രം. വിഷയത്തിൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.
പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയർന്ന ശക്തമായ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. തനിക്കെതിരെ നടപടിയെടുത്താൽ നിർണ്ണായകമായ പല വിവരങ്ങളും വെളിപ്പെടുത്തുമെന്ന് എ പത്മകുമാർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
തൻ്റെ സുഹൃത്തുക്കളോട് നടത്തിയ സംഭാഷണങ്ങളിലും, തൻ്റെ ആത്മകഥയിലൂടെ കാര്യങ്ങൾ പുറത്തുവിടുമെന്ന മുന്നറിയിപ്പിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നേരത്തെ പത്തനംതിട്ട
ജില്ലാ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ എ പത്മകുമാറിനെതിരെ കർശനമായ നടപടി വേണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കടുത്ത നടപടി അനിവാര്യമാണെന്നും ഒരു വിഭാഗം നേതാക്കൾ നിലപാടെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ, ഒടുവിൽ സസ്പെൻഷൻ എന്ന ലഘുവായ നടപടിയിൽ കാര്യങ്ങൾ ഒതുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

