ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചു.
അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഔദ്യോഗിക തീരുമാനം പുറത്തുവന്നു. അതേസമയം, പാർട്ടി ഈ വിഷയത്തിൽ അന്തിമമായ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം.
നടപടി സ്വീകരിച്ചാൽ ശബരിമലയുമായി ബന്ധപ്പെട്ട നിർണ്ണായകമായ പല വിവരങ്ങളും പുറത്തുവിടുമെന്ന് എ.പത്മകുമാർ സുഹൃത്തുക്കളോടും മറ്റ് പാർട്ടി നേതാക്കളോടും സൂചിപ്പിച്ചിരുന്നു.
ഈ സമ്മർദ്ദത്തിന് വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

