മൈസൂരു ആർടി നഗർ ദത്തഗള്ളിയിലുള്ള പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
പബ്ബിന്റെ അടുക്കളയിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മരണപ്പെട്ടവർ ഇരുവരും പബ്ബിലെ ജീവനക്കാരാണ്.
ഡാർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ തീ പടർന്നതോടെ, പബ്ബിന്റെ രണ്ടാം നിലയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടാനായി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു.
പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

