കാഞ്ഞങ്ങാട് ∙ ദേശീയപാതയിൽ പടന്നക്കാട് റെയിൽവേ മേൽപാല നിർമാണത്തിന്റെ ഭാഗമായി കൂറ്റൻ ഉരുക്ക് ഗർഡറുകൾ സ്ഥാപിച്ചു. കഴിഞ്ഞ 5 ദിവസമായി രാത്രി നടന്ന നിർമാണ പ്രവൃത്തിയിലാണ് ഗർഡറുകൾ സ്ഥാപിച്ചത്.
പടന്നക്കാട് റെയിൽവേ മേൽപാലത്തിൽ സ്ഥാപിച്ച ഗർഡർ രാജ്യത്തെ ഏറ്റവും നീളം കൂടിയതാണെന്ന് അധികൃതർ വ്യക്തമാക്കി. രാത്രി സമീപത്തെ മേൽപാലം വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചാണ് ഗർഡർ സ്ഥാപിച്ചത്.
59.67 മീറ്റർ നീളമുള്ള ഓരോ ഗർഡറിനും 140 ടൺ ഭാരമുണ്ട്. 3 മീറ്ററാണ് ഉയരം.
1.1 മീറ്റർ വീതിയുമുണ്ട്. ട്രെയിലറുകൾ, ക്രെയിൻ എന്നിവ ഉപയോഗിച്ചാണ് ഗർഡറുകൾ റെയിൽ പാളത്തിനു സമീപം എത്തിച്ചത്.
ഒരേ സമയം രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തിയാണ് കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചത്.
റെയിൽവേ എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവഴിയുള്ള ട്രെയിനുകളുടെ സമയവും ക്രമീകരിച്ചിരുന്നു.
ജില്ലാ ഭരണകൂടം, പൊലീസ്, നാട്ടുകാർ എന്നിവരും ആവശ്യമായ സഹായം നൽകി. മേൽപാലത്തിന് മുകളിലൂടെയുള്ള മൂന്നുവരി പാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കരാർ കമ്പനിയായ മേഘ വൈസ് പ്രസിഡന്റ് കോല രാം ബാബുവും പ്രൊജക്ട് മാനേജർ മാനേജർ എ.ഭാസ്കറും വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

