പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് നഷ്ടത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് INTUC സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ വ്യക്തമാക്കി. അത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ചില കേന്ദ്രങ്ങളുടെ ബോധപൂർവമായ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചന്ദനപ്പള്ളിയിൽ നടന്ന പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് INTUC ചന്ദനപ്പള്ളി മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തൊഴിലാളികൾക്കായി നടപ്പിലാക്കിയിരുന്ന സഹായ പദ്ധതികൾ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുമായി കോർപറേഷൻ മുന്നോട്ട് പോവുകയാണ്.
ഈ അനുകൂല സാഹചര്യങ്ങളെ തടയിടാനും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. മേഖലാ പ്രസിഡന്റ് ഡി.
ബിന്ദു യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജി വകയാർ, എം.
മനോജ്, രേണുക കെ. നായർ, പി.
ജി. നളിനി, ടി.
സുജാത, എം. ബീന തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

