സംസ്ഥാനത്തെ പ്രമുഖ ശുദ്ധജല തടാകവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമായ മലങ്കര ജലാശയത്തിലേക്ക് മാലിന്യങ്ങളും അപകടകരമായ രാസവസ്തുക്കളും കലർന്ന മലിനജലം വ്യാപകമായി ഒഴുക്കിവിടുന്നതായി പരാതി ഉയരുന്നു. ജലാശയത്തിന്റെ പരിസര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ സംസ്കരിക്കാതെ നേരിട്ട് ജലത്തിലേക്ക് തുറന്നുവിടുന്നത് ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ജലത്തിന്റെ ഗുണനിലവാരം ദിനംപ്രതി വഷളാകുന്നത് പ്രദേശവാസികളിലും സഞ്ചാരികളിലും ആശങ്ക പരത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി ഈ ജലാശയത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് ഈ സാഹചര്യം നേരിട്ട് ബാധിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജലാശയത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ബന്ധപ്പെട്ട
വകുപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

