ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്ന് കോടിക്കണക്കിന് വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചേർത്തല പതിനൊന്നാം മൈൽ ഭജനമഠം ഐക്കരശേരി വെളി വീട്ടിൽ എൻ. ദിനീഷ് ആണ് പിടിയിലായത്.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് വൻതോതിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പ്രതിയുടെ പക്കൽ നിന്നും 21.62 ഗ്രാം എംഡിഎംഎ, 5.12 ഗ്രാം കഞ്ചാവ് എന്നിവയോടൊപ്പം അനധികൃതമായി സൂക്ഷിച്ചിരുന്ന 3,64,500 രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ചേർത്തല 11-ാം മൈൽ ജംക്ഷന് കിഴക്ക് ഭജനമഠം ഭാഗത്തുള്ള ഇയാളുടെ വസതിയിൽ നിന്നാണ് ലഹരിശേഖരം കണ്ടെത്തിയത്. സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ അനധികൃത വിൽപനയും വിതരണവും കർശനമായി തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഈ ഊർജിത പരിശോധനയുടെ ഭാഗമായാണ് പ്രതി വലയിലായത്. എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടാനുളള നടപടികൾക്ക് നേതൃത്വം നൽകിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം.സി.ബിനു, മുഹമ്മദ് സുധീർ, പ്രവന്റീവ് ഇൻസ്പെക്ടർ ഓംകാർനാഥ്, സിഇഒമാരായ ഷെഫീഖ്, അരുൺ അശോക്, ജോസഫ് തോമസ്, ഗോപീകൃഷ്ണൻ, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

