കുമ്പള കയ്യാർ വില്ലേജ് പരിധിയിൽ മോഷണം നടന്നതായി പരാതി ഉയർന്ന സംഭവത്തിൽ, കാണാതായ അഞ്ച് പവനോളം സ്വർണാഭരണങ്ങൾ വീട്ടുടമസ്ഥയുടെ വസതിയിൽ നിന്ന് തന്നെ കണ്ടെടുത്തു. കയ്യാർ ‘മൈൽ കല്ല്’ വീട്ടിൽ മൈമൂന ബീവിയും കുടുംബവും വീട് പൂട്ടി പുറത്തുപോയ സമയത്ത് മോഷണം നടന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി.
വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണം കവർന്നു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് വീട്ടുകാർ പോലീസിനെ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കുമ്പള ഇൻസ്പെക്ടർ ബൈജു കെ.ജോസ്, എസ്ഐ ഗണേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ വീടിനുള്ളിലെ മറ്റൊരു ഭാഗത്ത് നിന്ന് കണ്ടെത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ട
സാഹചര്യത്തിൽ, മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പരാതിയുടെ നിജസ്ഥിതിയിലും കുമ്പള പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

