കോഴിക്കോട്: ഗോൾഡ് മോണറ്റൈസേഷൻ സ്കീമിൽ (GMS) നിർണായകമായ ഭേദഗതികൾ വരുത്തുന്നതിനുള്ള സമഗ്രമായ നിർദേശങ്ങൾ അടങ്ങിയ രൂപരേഖ മലബാർ ഗോൾഡ് & ഡയമണ്ട്സ് കേന്ദ്ര സർക്കാരിന് കൈമാറി. സ്വർണ്ണത്തിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തെക്കുറിച്ചും, ആഭ്യന്തര സ്വർണ സ്രോതസ്സുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിന് കമ്പനി പൂർണ പിന്തുണ അറിയിച്ചു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ എന്നിവർക്ക് നേരിട്ടാണ് രൂപരേഖ സമർപ്പിച്ചത്. ഗോൾഡ് മോണറ്റൈസേഷൻ സ്കീമിൽ ജനപങ്കാളിത്തം വർധിപ്പിക്കുക, ഉപയോഗശൂന്യമായി കിടക്കുന്ന സ്വർണം സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുക, രാജ്യത്തിനകത്തുള്ള സ്വർണത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയ പ്രായോഗികമായ നടപടികളാണ് രൂപരേഖയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

