കോട്ടയം: മാധ്യമസ്ഥാപനത്തിനും അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉണ്ടായ സൈബർ ആക്രമണങ്ങളിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ ഔദ്യോഗിക പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ കോട്ടയം ഓഫിസിലേക്ക് ഫോണിൽ ബന്ധപ്പെട്ട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പുറമേ, ഇതുമായി ബന്ധപ്പെട്ട അപകീർത്തികരമായ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.
പരസ്യമായ അധിക്ഷേപ പ്രചാരണം നടത്തുക, മനഃപൂർവം അപകീർത്തിപ്പെടുത്തുക, നിരന്തരം അസഭ്യ സന്ദേശങ്ങൾ അയക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പരാதியில் ഉന്നയിച്ചിട്ടുള്ളത്. എസ്.വി.
വൈബ്സ് എന്ന ഫെയ്സ്ബുക്ക് പേജിന്റെ ഉടമ എസ്.വി. അരുൺലാൽ, ഫെയ്സ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, കൂടാതെ സ്ഥാപനത്തിന്റെ കോട്ടയം ഓഫിസിലേക്ക് ഭീഷണി കോളുകൾ വിളിച്ചതായി പരാதியில் പറയുന്ന ഫോൺ നമ്പറിന്റെ ഉടമ എന്നിവർക്കെതിരെയാണ് കർശന വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

