ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളും, ക്രമസമാധാന പാലനത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട
പരാതികൾ പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി ഡിജിപി റാവാഡ ചന്ദ്രശേഖറിന് നിർദേശം നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
2024 നവംബർ 16-ന് നടന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതായും പോലീസ് സഹായത്തോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായും പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മെഡിക്കൽ കോളേജ് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വലിയ വീഴ്ച വരുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ അയ്യായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന് കോഴിക്കോട് എംപി എം.കെ. രാഘവൻ, ഡിസിസി അധ്യക്ഷൻ കെ.
പ്രവീൺകുമാർ എന്നിവർ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിർദേശപ്രകാരം മെഡിക്കൽ കോളേജ് എസിപി എ.
ഉമേഷിനായിരുന്നു സുരക്ഷയുടെ മേൽനോട്ടം. തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ മൂന്നുമണിയോടെ നൂറുകണക്കിന് ആളുകൾ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി ബൂത്ത് കൈയേറാൻ ശ്രമിച്ചപ്പോൾ പോലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്നും പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും എസിപി അത് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവങ്ങൾ നടക്കുമ്പോൾ പരാതിപ്പെടാനായി എം.കെ.
രാഘവൻ എംപി സിറ്റി പോലീസ് കമ്മിഷണറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നിട്ടും ഐജിയോ കമ്മിഷണറോ സ്ഥലം സന്ദർശിച്ചില്ലെന്നും, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
ഇതിനിടെ, പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകളുടെയും, തുടർന്ന് നടന്ന ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, എസിപി എ. ഉമേഷിനെ 2025 നവംബർ 30-ന് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

