കാസർകോട് ജില്ലയിലെ കുറ്റിക്കോൽ അത്തിയടുക്കത്ത് നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോലിൽ നിന്ന് കൊട്ടോടിയിലേക്ക് അടയ്ക്കയുമായി സഞ്ചരിക്കുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം താഴെയുള്ള വീടിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഈ അപകടത്തിൽ വീടിന്റെ മേൽക്കൂരയും ചുവരുകളും പൂർണമായും തകർന്നു. അപകടസമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽ ലോറി ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന സഹായിക്കുമാണ് പരുക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർക്ക് ഗുരുതരമായ പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോറി റോഡിൽ നിന്ന് തെറിച്ച് വീടിന് മുകളിലേക്ക് മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

