അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തിന്റെ മുൻ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായിരുന്ന കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, 21 വർഷത്തോളം അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തെ നയിച്ച വ്യക്തിത്വമാണ്.
തന്റെ ജീവിതത്തിനിടയിൽ 350-ൽ പരം തവണ അദ്ദേഹം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. കെ.സി.
ഹരികുമാർ (അധ്യാപകൻ, വി.എച്ച്.എസ്.എസ്. കണിച്ചുകുളങ്ങര), കെ.സി.
കൃഷ്ണകുമാർ (അസിസ്റ്റന്റ് എഡിറ്റർ, കോഴിക്കോട്) എന്നിവരാണ് മക്കൾ. എസ്.
മജുഷ (മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ടി.ആർ.ജയദേവി (ഭാരതീയ വിദ്യാഭവൻ, രാമനാട്ടുകര) എന്നിവർ മരുമക്കളാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചിന് ഔദ്യോഗിക വസതിയിലെ വീട്ടുവളപ്പിൽ നടക്കും.

