ഉപഭോക്താക്കൾക്കായി തികച്ചും പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ ശ്രേണി വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ ടെലികോം ദാതാക്കളായ എയർടെൽ. ഒക്ടോബർ 8 മുതൽ ഉപയോക്താക്കൾക്ക് പുതിയ പ്ലാനുകൾ ലഭ്യമായി തുടങ്ങും.
നിലവിലുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു തവണ സൗജന്യ അന്താരാഷ്ട്ര യാത്രാ റോമിങ് ലഭ്യമാകുന്നത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. യാത്രാവേളകളിൽ ഏറെ ഉപകാരപ്രദമാകുന്ന സൗജന്യ റോമിങ് പാക്കിൽ അഞ്ച് ദിവസത്തേക്ക് 5 ജിബി ഡാറ്റ, 60 മിനിറ്റ് കോളുകൾ, 25 ഔട്ട്ഗോയിങ് എസ്എംഎസുകൾ, കൂടാതെ സൗജന്യ ഇൻകമിങ് എസ്എംഎസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഈ അഞ്ച് ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. കുടുംബത്തിനായുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങൾക്കും ഈ റോമിങ് ആനുകൂല്യം ലഭ്യമാകും.
അൺലിമിറ്റഡ് ഡാറ്റയും കോളുകളും കൂടാതെ തട്ടിപ്പുകളും സ്പാമുകളും തടയുന്നതിനുള്ള അത്യാധുനിക സുരക്ഷാ ഫീച്ചറുകളും പുതിയ പ്ലാനുകളുടെ ഭാഗമായി നൽകുന്നുണ്ട്. ഇതോടൊപ്പം ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഐക്ലൗഡ് പ്ലസ്, ഗൂഗിൾ വൺ, എക്സ്ട്രീം പ്ലേ പ്രീമിയം തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളും വിവിധ പ്ലാനുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
വ്യക്തിഗത ആവശ്യങ്ങൾക്കായി അവതരിപ്പിച്ച ₹499 പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ, കോളുകൾ, സുരക്ഷാ ഫീച്ചറുകൾ, എക്സ്ട്രീം പ്ലേ പ്രീമിയം, ഗൂഗിൾ വൺ എന്നിവ ലഭിക്കും. കുടുംബങ്ങൾക്കായി ₹749 (2 അംഗങ്ങൾ), ₹1,049 (3 അംഗങ്ങൾ), ₹1,249 / ₹1,449 (4 അംഗങ്ങൾ), ₹1,799 (5 അംഗങ്ങൾ) എന്നിങ്ങനെയുള്ള വിവിധ നിരക്കുകളിലുള്ള പ്ലാനുകളാണ് ഉള്ളത്.
ഈ ഫാമിലി പ്ലാനുകളിൽ ഓരോ സിമ്മിനും വർഷത്തിൽ ഒരു സൗജന്യ അന്താരാഷ്ട്ര യാത്രാ റോമിങ് ആനുകൂല്യം വീതം ലഭിക്കുന്നതാണ്. നിലവിലുള്ള എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഔദ്യോഗിക എയർടെൽ ആപ്പ് വഴിയോ നേരിട്ട് സ്റ്റോറുകൾ സന്ദർശിച്ചോ പുതിയ പ്ലാനുകളിലേക്ക് അനായാസം അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
പുതിയ ഉപഭോക്താക്കൾക്കും ആപ്പ് മുഖേനയോ നേരിട്ടോ പുതിയ പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് മാറാനുള്ള അവസരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

