രാജപുരം ∙ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിൽ പാണത്തൂർ വട്ടക്കയം സ്വദേശിനി ജിൽഷ ജിനിൽ കേരളത്തിനുവേണ്ടി ആദ്യ സ്വർണം നേടിയ സന്തോഷത്തിലും അഭിമാനത്തിലുമാണ് വീട്ടുകാരും നാട്ടുകാരും. വാർത്ത അറിഞ്ഞതോടെ ഇന്നലെ രാവിലെ ജിൽഷയുടെ പിതാവായ ജിനിൽ മാത്യുവിന് മകളെ അഭിനന്ദിച്ചുള്ള ഫോൺ വിളികളായിരുന്നു.
ദേശീയ മത്സരത്തിൽ അണ്ടർ 16 വിഭാഗം പെൺകുട്ടികളുടെ 60 മീറ്റർ ഓട്ട മത്സരത്തിലാണ് ജിൽഷ ആദ്യ കേരളത്തിനായി ആദ്യ സ്വർണം നേടിയത്.
മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ വിദ്യാർഥിയായിരിക്കെ ജില്ലാ ചാംപ്യൻഷിപ്പിൽ നിന്നാണ് തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്.
തുടർന്ന് നടന്ന സംസ്ഥാന സബ്ജൂനിയർ മീറ്റിൽ വെള്ളി മെഡൽ ലഭിച്ചു. ദേശീയ റിലേ മത്സരത്തിൽ വെങ്കല മെഡൽ, കഴിഞ്ഞ മാസം നടന്ന സൗത്ത് സോൺ ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ 16 പെൺകുട്ടികളുടെ 60 മീറ്റർ ഓട്ടത്തിൽ മത്സരത്തിൽ വെള്ളി മെഡൽ എന്നിവ നേടിയിരുന്നു.
കഴിഞ്ഞ വർഷം ദേശീയ ജൂനിയർ അത്ലറ്റിക്സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും ജില്ലാ സ്കൂൾ കായിക മേളയിൽ മത്സരിക്കേണ്ടതിനാൽ പോകാൻ സാധിച്ചില്ല.
ആദ്യമായാണു ജൂനിയർ അത്ലറ്റിക്സിൽ മത്സരിക്കാനിറങ്ങിയത്. മാതാവ്്: വി.ജെ.ജോമി.
നിലവിൽ ജി.വി.രാജ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ജിൽഷ. സഹോദരങ്ങൾ: ജിൽന ജിനിൽ, ജിൽജോ ജിനിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

