വിയറ്റ്നാമിൽ ഉണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു. നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദുരന്തത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് ദാരുണമായി മരണപ്പെട്ടത്. ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു.
മരിച്ചവരിൽ 10 പേർ തമിഴ്നാട് സ്വദേശികളും മൂന്ന് പേർ ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. അപകടസമയത്ത് 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

