മയാമിയിൽ നടന്ന ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇംഗ്ലീഷ് മുന്നേറ്റനിര താരം ജുഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളുകളാണ് ടീമിന് നിർണ്ണായകമായ ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡ് നേടിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജുഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ഇരുവർക്കും സാധിച്ചില്ല.
കളിയുടെ അവസാന നിമിഷങ്ങളിൽ വീണ്ടും വലകുലുക്കി ജുഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സെമി പ്രവേശനം ഉറപ്പാക്കുകയായിരുന്നു. നോർവേയുടെ പ്രധാന സ്ട്രൈക്കർ ഹാളണ്ട് മത്സരത്തിൽ നിറംമങ്ങി.
രണ്ടാം പകുതിയിൽ സോർലോത്തിന് ലഭിച്ച സുവർണ്ണാവസരം ഹാളണ്ടിന് കൈമാറാതെ നഷ്ടപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മത്സരശേഷം ജുഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ചുകൊണ്ട് ഹാളണ്ട് നടത്തിയ പ്രതികരണം ശ്രദ്ധേയമായി.
ഹാളണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ജൂഡ് ബെല്ലിങ്ങ്ഹാം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. മധ്യനിരതാരമായിരുന്നിട്ടും അവൻ ഗോളുകൾ നേടുന്നു.
എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറുന്നു. ഇംഗ്ലണ്ടും മാഡ്രിഡും ഭാഗ്യവാന്മാരാണ്, ഏതൊരു ടീമും ജൂഡ് ബെല്ലിങ്ഹാമിനെ പോലെയൊരു കളിക്കാരനെ അർഹിക്കുന്നുണ്ട്.
അവനെതിരെയുള്ള വിമർശനങ്ങൾ അവൻ അർഹിക്കുന്നില്ല.” ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ഈ ലോകകപ്പിൽ ആകെ ആറ് ഗോളുകൾ നേടാൻ ജുഡ് ബെല്ലിങ്ഹാമിനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

