പടിയൂർ പഞ്ചായത്തിലെ ഊരത്തൂർ ഗ്രാമം ഇപ്പോൾ ഫുട്ബോൾ ആവേശത്തിന്റെ ലഹരിയിലാണ്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികൾ പലതാണെങ്കിലും, ആവേശത്തിന്റെ തിരതള്ളൽ ഈ കൊച്ചു ഗ്രാമത്തിൽ പ്രകടമാണ്.
ബ്രസീൽ, അർജന്റീന തുടങ്ങിയ പ്രബല ടീമുകളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ലെക്സ് ബോർഡുകളും കൊണ്ട് ഊരത്തൂരിലെ കവലകൾ ഇതിനോടകം അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. പോർച്ചുഗൽ, ഇംഗ്ലണ്ട്, ബൽജിയം, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളുടെ ആരാധകർ തങ്ങളുടെ ഇഷ്ട
ടീമുകൾക്കായി പ്രത്യേക ഫാൻസ് സോണുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. കായികപ്രേമം കൊണ്ട് ശ്രദ്ധേയമാകുന്ന ഈ ഗ്രാമത്തിന് അതിശയിപ്പിക്കുന്ന മറ്റൊരു ചരിത്രം കൂടിയുണ്ട്.
കളിക്കാൻ മൈതാനങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത്, ഗ്രാമത്തിലെ യുവാക്കൾ ചെങ്കൽ പാറപ്പുറത്തെ തങ്ങളുടെ കളിക്കളമാക്കി മാറ്റി. പരുക്കൻ പ്രതലത്തിൽ പന്ത് തട്ടി വളർന്ന ഇവിടുത്തെ തലമുറയുടെ കഠിനാധ്വാനം അവരെ എത്തിച്ചത് സർക്കാർ ജോലികളിലാണ്.
90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള ഈ പാറപ്പുറത്ത് കളിച്ച് വളർന്ന 31 പേരാണ് വിവിധ സേനകളിലും സർക്കാർ വകുപ്പുകളിലുമായി ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിൽ 11 പേരും, കേരള പൊലീസിൽ 13 പേരും, എക്സൈസ് വകുപ്പിൽ 2 പേരും, കെഎസ്ഇബിയിൽ 5 പേരുമാണ് സേവനമനുഷ്ഠിക്കുന്നത്.
സൈനികർ: പി.നിഖിൽ, എ.അനൂപ്, പി.രതീഷ്, സി.സുനേഷ്, ടി.ജിനേഷ്, ടി.ജിതേഷ്, കെ.തേജസ്സ്, ഫാറൂഖ്, എം.വി.രാഗേഷ്, കെ.പി.അക്ഷയ്, വി.രമേശൻ. കേരള പൊലീസ്: കെ.കെ.മിഥുൻലാൽ (സബ് ഇൻസ്പെക്ടർ), പി.ദീപു, പി.വിജേഷ്, കെ.രതീഷ്, ആർ.വി.സുകേഷ്, പി.വി.രാജേഷ്, കെ.ശ്രീരേഷ്, ഇ.പി.ജിഷ്ണു, പി.കെ.വിജിൽ കുമാർ, പി.പ്രവീൺ, പി.പ്രമൂൽ, പി.ദിൽരൂപ്.
എക്സൈസ് വകുപ്പ്: കെ.രാജേഷ്, വി.ശ്രീനിവാസൻ. കെഎസ്ഇബി: പി.എം.ബിജേഷ്, എ.വി.ശ്രീരേഖ്, എം.എം.നീരജ്, പി.രജിത്ത്, കെ.ശ്രീനിവാസൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

