ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ വിട്ടുനൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകി.
ഇത്തവണ ഡോക്ടർമാരെ സ്വന്തം നിലയിൽ കണ്ടെത്താൻ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ വർഷങ്ങളിൽ സേവനത്തിനെത്തിയ ഡോക്ടർമാർക്ക് ശബരിമലയിൽ ആവശ്യമായ താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ഡ്യൂട്ടിക്ക് എത്തുന്നവർക്കുള്ള യാത്രാബത്ത അനുവദിക്കുന്നതിൽ തുടർച്ചയായി കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യങ്ങൾ വകുപ്പിന് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതയും ജീവനക്കാരുടെ കുറവും ഉണ്ടാക്കുന്നതായും കത്തിൽ പരാമർശിക്കുന്നു.
മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് നൽകിയ സൗകര്യങ്ങളിലെ അപര്യാപ്തത പരിഹരിക്കാത്തതിനാലാണ് ഇത്തരമൊരു നിലപാടിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

