നിരൂപകനും കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി.പി.ശിവദാസന്റെ സ്മരണാർത്ഥം വടകര സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
സാഹിത്യ നിരൂപണ മേഖലയിൽ മികവ് തെളിയിച്ച കൃതികളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. നിബന്ധനകൾ
2023, 2024, 2025 എന്നീ വർഷങ്ങളിൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിനായി സമർപ്പിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന കൃതിക്ക് 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. സമർപ്പിക്കേണ്ട
രീതി
പുരസ്കാരത്തിനായി പരിഗണിക്കേണ്ട കൃതികളുടെ മൂന്ന് കോപ്പികൾ ജൂൺ 30-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്:
വീരാൻകുട്ടി, പ്രസിഡന്റ്, വടകര സാഹിത്യവേദി, ചെമ്മരത്തൂർ പി.ഒ., വടകര, പിൻ: 673104.
പുരസ്കാരദാനം
ഓഗസ്റ്റ് 17-ന് വടകരയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡോ. സി.പി.ശിവദാസൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

