ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. സുപ്രിംകോടതി ലക്ഷ്യമാക്കി ആരംഭിച്ച ‘ചലോ ദില്ലി’ മാര്‍ച്ചില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ എന്നിവര്‍ മുന്നണിയെ നയിക്കുന്നു.
വിവിധ കക്ഷി നേതാക്കള്‍ക്കൊപ്പം യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും മാര്‍ച്ചില്‍ അണിനിരന്നിട്ടുണ്ട്. ബാരഖംബയില്‍ നിന്ന് ആരംഭിച്ച് സുപ്രിംകോടതി വരെയാണ് പ്രതിഷേധ മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്.
സുപ്രിംകോടതിയിലേക്ക് ഇന്ന് തികച്ചും സമാധാനപരമായ രീതിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി തലേദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

