സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, വീണ ടി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻപാകെ ഹാജരായേക്കില്ലെന്ന് സൂചന.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്നാണ് ഇവർ അധികൃതരെ അറിയിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിൽ ഇഡി നൽകിയ സമയപരിധിയിൽ ഇളവ് വേണമെന്ന് വീണ ടി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള മറ്റ് എട്ടുപേർ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി ഹാജരാകും.
കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഇന്ന് രാവിലെ 10.30-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വീണ ടി അടക്കമുള്ള ഒൻപത് പേർക്ക് ഇഡി സമൻസ് അയച്ചിരുന്നത്. നിയമനടപടികളുടെ ഭാഗമായി തുടർന്നുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

