പോലീസിനെ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. കുറ്റകൃത്യത്തിനായി പ്രതി ഉപയോഗിച്ച ഐഫോൺ 16 പ്രോ ഫോൺ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ദേഹപരിശോധനയിൽ കണ്ടെത്തിയ ഫോണിന്റെ രേഖകൾ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട
എല്ലാ കാര്യങ്ങളും താൻ തന്നെയാണ് ചെയ്തതെന്ന് അർജുൻ ആയങ്കി കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

