ഓണക്കാലത്ത് പ്രാദേശിക വ്യാപാരികളുടെ ഉപജീവന മാർഗത്തിന് തടസ്സമാകും വിധം അനധികൃതമായി വഴിയരികിൽ കച്ചവടം നടത്താനെത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം.
അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിലവാരം കുറഞ്ഞ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റഴിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് ഭാരവാഹികൾ സംഭവസ്ഥലത്തെത്തി കച്ചവടം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയ ശേഷം കച്ചവടം നിർത്തിവെപ്പിച്ചു ഇതര സംസ്ഥാനക്കാരെ താക്കീത് നൽകി അയച്ചു.
ഓണം ലക്ഷ്യമിട്ട് സമാന രീതിയിൽ പാതയോരങ്ങൾ കയ്യടക്കിയുള്ള കച്ചവടങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. പ്രതിഷേധത്തിന് കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ അൻസാരി, വൈസ് പ്രസിഡന്റ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ്എ, അബ്ദുൽ റഷീദ്, അറാഫത്ത് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

